മുംബൈ: ആദ്യ ദിവസത്തെ തിരിച്ചടി മികച്ച ബൗളിങ്ങിലൂടെയും ബാറ്റിങ്ങിലൂടെയും ഇന്ത്യ മറികടന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിവസം ഇംഗ്ലണ്ടിനെ 400 റണ്‍സിന് പുറത്താക്കി, ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു ഇന്ത്യ. സന്ദര്‍ശകരുടെ ഇന്നിങ്സിനൊപ്പമെത്താന്‍ ഒമ്പത് വിക്കറ്റ് ശേഷിക്കെ 254 റണ്‍സ് കൂടി വേണം. കളിനിര്‍ത്തുമ്പോള്‍ വിജയും (70), ചേതേശ്വര്‍ പൂജാരയും (47) ക്രീസില്‍.
അശ്വിന്റെ ആറു വിക്കറ്റും രവീന്ദ്ര ജഡേജയുടെ നാലു വിക്കറ്റുമാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനെ മെരുക്കാന്‍ സഹായിച്ചത്. 23ാം തവണയാണ് അശ്വിന് ഒരിന്നിങ്സില്‍ അഞ്ചോ കൂടുതലോ വിക്കറ്റെടുക്കുന്നത്. ജോസ് ബട്ലറുടെ (76) അര്‍ധശതകം സന്ദര്‍ശകരെ നാനൂറിലെത്തിച്ചു. ബെന്‍ സ്റ്റോക്സ് (31), ജേക് ബാള്‍ (31) എന്നിവരും സഹായികളായി. നേരത്തെ കീറ്റണ്‍ ജെന്നിങ്സിന്റെ (112) ശതകമാണ് ഇംഗ്ലീഷ് ഇന്നിങ്സിന് അടിത്തറയൊരുക്കിയത്.
ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ (24) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രാഹുലിനെ മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണം ബാറ്റ് ചെയ്ത വിജയ് 169 പന്തില്‍ ആറു ഫോറും രണ്ട് സിക്സറും പറത്തിയാണ് 70 റണ്‍സിലെത്തി. 102 പന്തില്‍ ആറു ഫോറുകള്‍ നേടി അര്‍ധശതകത്തിന് മൂന്നു റണ്‍ അകലെ ചേതേശ്വര്‍ പൂജാര.
സ്കോര്‍ ബോര്‍ഡ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ്
അലിസ്റ്റര്‍ കുക്ക് സ്റ്റംപ്ഡ് പാര്‍ഥിവ് ബി ജഡേജ 46, കീറ്റണ്‍ ജെന്നിങ്സ് സി ചേതേശ്വര്‍ ബി അശ്വിന് 112, ജോ റൂട്ട് സി വിരാട് ബി അശ്വിന് 21, മോയിന്‍ അലി സി കരുണ്‍ ബി അശ്വിന് 50, ജോണി ബെയര്‍സ്റ്റൗ സി ഉമേഷ് ബി അശ്വിന് 14, ബെന്‍ സ്റ്റോക്സ് സി വിരാട് ബി അശ്വിന് 31, ജോസ് ബട്ലര് ബി ജഡേജ 76, ക്രിസ് വോക്സ് സി പാര്‍ഥിവ് ബി ജഡേജ 11, ആദില്‍ റഷീദ് ബി ജഡേജ 4, ജേക് ബാള്‍ സി പാര്‍ഥിവ് ബി അശ്വിന് 31, ജയിംസ് ആന്ഡേഴ്സണ് നോട്ടൗട്ട് 0, എക്സ്ട്രാസ് നാല്, ആകെ 130.1 ഓവറില്‍ 400ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-99, 2-136, 3-230, 4-230, 5-249, 6-297, 7-320, 8-334, 9-388, 10-400.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 13-0-49-0, ഉമേഷ് യാദവ് 11-2-38-0, ആര്. അശ്വിന് 44-4-112-6, ജയന്ത് യാദവ് 25-3-89-0, രവീന്ദ്ര ജഡേജ 37.1-5-109-4.
ഇന്ത്യ ഒന്നാമിന്നിങ്സ്
കെ.എല്‍. രാഹുല്‍ ബി അലി 24, എം. വിജയ് നോട്ടൗട്ട് 70, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 47, എക്സ്ട്രാസ് 5, ആകെ 52 ഓവറില്‍ ഒരു വിക്കറ്റിന് 146.
വിക്കറ്റ് വീഴ്ച: 1-39.
ബൗളിങ്: ജയിംസ് ആന്ഡേഴ്സണ് 8-4-22-0, ക്രിസ് വോക്സ് 5-2-15-0, മോയിന്‍ അലി 15-2-44-1, ആദില്‍ റഷീദ് 13-1-49-0, ജേക് ബാള്‍ 4-2-4-0, ബെന്‍ സ്റ്റോക്സ് 4-2-4-0, ജോ റൂട്ട് 3-1-3-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: