ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. തന്റെ ഔദ്യോഗിക ബ്ലോഗില്‍ ‘ട്രാജഡി ആന്‍ഡ് അണ്ആന്സേര്ഡ് ക്വസ്റ്റ്യന്‍സ്’ എന്ന തലക്കെട്ടോട് കൂടിയാണ് ഗൗതമി പ്രധാനമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിരിക്കുന്നത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത.് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിത മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്ന് ഗൗതമി പോസ്റ്റില്‍ പറയുന്നു.
ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൗതമി കത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: