പാലക്കാട്: വനവാസി വികാസ കേന്ദ്രം സംസ്ഥാന സമ്മേളനം ജനു. 21, 22 തിയതികളില്‍ പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടക്കും. കേന്ദ്രമന്ത്രിമാര്‍, നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം വനവാസി വികാസ കേന്ദ്രം സംസ്ഥാന ഹോസ്റ്റല്‍ പ്രമുഖ് പി. ഗോപീകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. കുമാരന്, എം.ഹരിശങ്കര്‍, ആര്.എസ്.എസ്. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, എം. കൃഷ്ണകുമാര്‍, ആര്. കണ്ണപ്പന്, കെ. പ്രമോദ്കുമാര്‍, എം.പി. ബാലകൃഷ്ണന്, കെ. സുദര്ശനന്, സി. നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഡോ.ശ്രീറാം (ചെയര്മാന്), യു.കൈലാസമണി, സി.ബാലചന്ദ്രന്, എം. സുനില്‍, സതീഷ് (വൈസ് ചെയര്മാന്), വി.പി.മുരളീധരന് (ജന. കണ്‍വീനര്‍), പി.രാമകൃഷ്ണന്, ഗണേശന് (ജോ. കണ്‍വീനര്‍), കെ.പി.ഹരിഹരനുണ്ണി (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: