കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം ഇന്ന്

Friday 9 December 2016 9:47 pm IST

കണ്ണൂര്‍: ഏകാദശി ദിവസമായ ഇന്ന് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പരിപാടികളും നടക്കും. പള്ളിക്കുന്ന് കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍, 4.15ന് നടതുറയ്ക്കല്‍, വാകച്ചാര്‍ത്ത്, 5.30 ന് ഗണപതി ഹോമം, 6 ന് വിഷ്ണു സഹസ്രനാമജപം, 6.30 ന് ഉഷപൂജ, ഇടയ്ക്ക സഹിതം അഷ്ടപദി, 7.30 ന് ശീവേലി (ആനപ്പുറത്ത് എഴുന്നള്ളിപ്പ്), 11 മണിക്ക് ഉച്ചപൂജ, 11.45 ന് നവകം, വൈകുന്നേരം 3 മണിക്ക് കാഴ്ചശീവേലി, രാത്രി 7.45 ന് ദീപാരാധന, രാത്രി 8.30 ന് ഇരട്ടതായമ്പക, 10.30 ന് തിടമ്പ് നൃത്തം. നാളെ ദ്വാദശി വാരണ. ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ ഗോതമ്പ് ഭക്ഷണം ഏര്‍പ്പാടു ചെയ്തതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.