തളിപ്പറമ്പ്: തളിപ്പറമ്പില്‍ 2.3കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ ധര്‍മ്മശാലയിലെ പെയ്ന്റിംഗ് തൊഴിലാളിയും ഒറീസ ഗജപതി സ്വദേശിയുമായ സല്മാന് നായക് (26) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ഇന്നലെ രാവിലെ ദേശീയ പാതയിലെ ടാക്സി സ്റ്റാന്റിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. തളിപ്പറമ്പിലെ ഒരാള്‍ക്ക് കൈമാറാനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇയാളെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: