പയ്യന്നൂര്‍: ദേശീയ പാതയില്‍ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് സംഭവം കണ്ടത്. ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ കുത്തിത്തുറന്ന് ക്ഷേത്രത്തിനകത്തുള്ള പ്രധാന പ്രതിഷ്ഠയുടെയും ഉപദേവതകളുടെയും ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവിടെ ക്ഷേത്രഭണ്ഡാരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ഒരാളെ ഒരാഴ്ച മുമ്പാണ് പിടികൂടിയത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: