കമ്പംമെട്ട്: തമിഴ്നാട്ടില്‍ നിന്നും കാറില്‍ കഞ്ചാവ് കടത്തിയ അഞ്ച് പേരെ കമ്പംമെട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
പറവൂര്‍ പട്ടണംകവല പാണ്ടിശേരില്‍ മിഥുന്, എറണാകുളം ഞാറയ്ക്കല്‍ അന്‍ഷോ, നികത്തിന്തറ ശങ്കര്‍, ഞാറക്കല്‍ മാളീയകം അരവിന്ദ്, കൊടുങ്ങല്ലൂര്‍ പാലയ്ക്കപ്പറമ്പില്‍ ജിഷ്ണു പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാറിന്റെ ഗിയര്‍ ബോക്സിനുള്ളലും ഡോറിന്റെ ഉള്ളലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
വാഹനപരിശോധനയ്ക്കിടെ വാഹനത്തില്‍ നിന്ന് കഞ്ചാവിന്റെ മണം വന്നതിനെത്തുടര്‍ന്നാണ് വാഹനം വിശദമായി പരിശോധിച്ചത്. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കമ്പത്തുനിന്നാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: