കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

Friday 9 December 2016 9:45 pm IST

മേപ്പാടി: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കബടി മത്സരം നടത്തി. പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വടംവലി മത്സരം പുത്തൂര്‍വയലിലും ഫുട്ബാള്‍ മത്സരം സുഗന്ധഗിരിയിലും നടന്നു. വടംവലിയില്‍ ഒന്നാം സ്ഥാനം വൈത്തിരി പഞ്ചായത്തും രണ്ടാം സ്ഥാനം കോട്ടത്തറയും നേടി. എം.ഒ. ദേവസ്യ, കെ.കെ. ഹനീഫ, ഉഷ തമ്പി, ജിന്‍സി സണ്ണി, കൊച്ചുറാണി, പി.സി. അയ്യപ്പന്‍, ബിന്ദു പ്രതാപന്‍, പി. ബാലന്‍, എം. സെയ്ത്, ടോണി ഫിലിപ്, ലൂക്കോ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കബടിയില്‍ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ പഞ്ചായത്തും രണ്ടാം സ്ഥാനം കോട്ടത്തറയും നേടി. ശനിയാഴ്ച കുന്നമംഗലം വയലില്‍ പത്തുമണിക്ക് വോളിബാള്‍, താഴെ നെല്ലിമുണ്ട ഗ്രൗണ്ടില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ്, മേപ്പാടി ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.