മട്ടന്നൂര്‍: കേരളത്തിലെ കണക്കെഴുത്ത് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 മണിക്ക് സ്കൈപാര്ക്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍.പൂരം ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ബി.കൃഷ്ണന് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം ഇ.പി.ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ബി.കൃഷ്ണന്, സെക്രട്ടറി ബി.ഷാഹുല്‍ ഹമീദ്, ടി.സതീശന്, എന്‍.ഷാജി, കെ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: