കടുത്തുരുത്തി: ചേരമര്‍ ഹിന്ദു മഹാസഭ വൈക്കം യൂണിയന്റെ നവതി ആഘോഷങ്ങള്‍ക്ക് 11 ന് കല്ലറയില്‍ തുടക്കം കുറിക്കും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി കല്ലറ പിറ്റിഎസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് തങ്കച്ചന് മ്യാലില്‍ അദ്ധ്യക്ഷത വഹിക്കും. നവപഞ്ചമി കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനം സി.കെ.ആശ എംഎല്‍എ നിര്‍വഹിക്കും. നവതി വാര്‍ഷിക ആഘോഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. യൂണിയന് പ്രസിഡന്റ് തങ്കച്ചന് മ്യാലില്‍, പി.എം.സുരാഷ് കുമാര്‍, രാധാമണിപ്രസാദ്, പി.കെ.തങ്കപ്പന്, കെ.യു.കുഞ്ഞുമോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: