കൊട്ടാരക്കര: വഞ്ചിമോഷണത്തിന് ശിക്ഷ കഴിഞ്ഞിറങ്ങിയ ആള് അതേ കുറ്റത്തിന് വീണ്ടും പിടിയിലായി. വെട്ടിക്കവല പനവേലി ഉമാവിലാസത്തില് മോഹന്‍ദാസ് (രമണന്-55)ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ച 2.30ന് നെടുവത്തൂര്‍ ചിറക്കടവ് ക്ഷേത്രത്തിലെ വഞ്ചി മോഷണശ്രമത്തിനിടയിലാണ് പോലീസ് പെട്രോളിംഗ് വിഭാഗം ഇയാളെ പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഓടിരക്ഷപ്പെട്ടു. എട്ടോളം ക്ഷേത്രവഞ്ചി മോഷണ കേസില്‍ ഇയാള്‍ പ്രതിയാണ്. ഇതില്‍ ഒരു കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: