കുന്നത്തൂര്‍: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും മതിയായ മറ്റുരേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സിബിഎസ്സി സ്കൂളിന്റെ ബസ് ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴാംമൈല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സിബിഎസ്സി സ്കൂള്‍ ബസ് ആണ് പോലീസ് പരിശോധനയില്‍ പിടിയിലായത്. പരിശോധനയില്‍ ബസിന്റെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങള്‍ ആയെന്ന് കണ്ടെത്തി. മലനട കൈരളി ജങ്ഷനില്‍ വച്ച് വിദ്യാര്‍ത്ഥികളെ വീടുകളില്‍ വിട്ട് മടങ്ങിവരും വഴിയാണ് ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് നടപടികള്‍ക്കായി സ്കൂള്‍ബസ് പോലീസ് കുന്നത്തൂര്‍ ജോയിന്റ് ആര്‍ടിഒക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: