ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 280 ആയി

Saturday 10 December 2016 4:44 pm IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 280 ആയെന്ന് അണ്ണാ ഡിഎംകെ. 203 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞത്. ഇവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ കുറച്ചുപേര്‍ ആത്മഹത്യ ചെയ്തവരാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല. നേരത്തെ 77 പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്തു വന്നപ്പോള്‍, മരണമടഞ്ഞവരുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈമാസം നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.