ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ബാലകൃഷ്ണണ്റ്റെ കുടുംബം

Friday 20 April 2012 11:17 pm IST

കാഞ്ഞങ്ങാട്‌ : മുസ്ളിം തീവ്രവാദികള്‍ വീട്‌ കത്തിച്ചതോടെ നിര്‍ദ്ധന കുടുംബം കയറി കിടക്കാന്‍ ഇടമില്ലാതെ അനാഥത്വത്തിലായി. പുതിയ വളപ്പ്‌ ബാലകൃഷ്ണണ്റ്റെ ഓലമേഞ്ഞ വീടാണ്‌ വ്യാഴാഴ്ച പുലര്‍ച്ചെ മുസ്ളീം തീവ്രവാദികള്‍ തീവെച്ച്‌ നശിപ്പിച്ചത്‌. തീ ആളിക്കത്തുന്ന വീട്ടില്‍ നിന്നും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട്‌ പരിസരവാസികള്‍ എഴുന്നേറ്റ്‌ നോക്കുമ്പോള്‍ അക്രമികളായ അഞ്ചോളം ചെറുപ്പക്കാര്‍ ഓടി മറയുകയായിരുന്നുവെന്ന്‌ പരിസരവാസികള്‍ പറഞ്ഞു. അപ്പോഴെക്കും വീട്‌ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഉടന്‍ തന്നെ പരിസരവാസികള്‍ വെള്ളമൊഴിച്ച്‌ തീ കെടുത്തിയതിന്‌ ശേഷം പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിച്ചു. വീട്ടിനകത്തുണ്ടായിരുന്ന 5 പവണ്റ്റെ സ്വര്‍ണ്ണാഭരണം, വീട്‌ പുതുക്കി നിര്‍മ്മിക്കാന്‍ വേണ്ടി വെച്ചിരുന്ന 5൦,൦൦൦ രൂപ, ടി വി, നാല്‌ മൊബൈല്‍ ഫോണ്‍, വീടിണ്റ്റെ ആധാരം കുട്ടികളുടെ പാഠപുസ്തകങ്ങള്‍, റേഷന്‍ കാര്‍ഡ്‌. കുടുംബാംഗങ്ങളുടെ വസ്ത്രങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍, അടുക്കള പാത്രങ്ങള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി. രാത്രി ബാലകൃഷ്ണനെ ഒരു സംഘം മുസ്ളീം തീവ്രവാദികള്‍ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ ആശുപത്രിയിലായതോടെ തനിച്ചായ കുടുംബാംഗങ്ങള്‍ രാത്രി ബന്ധുവീട്ടിലേക്ക്‌ താമസം മാറിയതിനാലാണ്‌ ദുരന്തം ഒഴിവായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.