മാനന്തവാടി പജില്ലാ സ്‌കൂള്‍ കലോത്സവം; ജിവിഎച്ച്എസ്എസിന്് ഓവറോള്‍ കിരീടം

Saturday 10 December 2016 8:19 pm IST

മാനന്തവാടി ;തരുവണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മാനന്തവാടിഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. 42 ഇനങ്ങളില്‍ എ ഗ്രേഡോടെ 210പോയന്റുകള്‍ നേടിയ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍മേളയിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ഓവറോള്‍ ചമ്പ്യന്‍മാരായി. 164പോയന്റുകള്‍ നേടിയ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്‌രണ്ടാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടി എംജിഎംഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 177 പോയന്റുകളോടെ ഒന്നാം സ്ഥാനവും, മനന്തവാടവൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ 151പോയന്റുകളോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ 74 പോയിന്റ് നേടിയ കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂള്‍ ഒന്നാം സ്ഥാനവും 70 പോയിന്റ് നേടിയ മാനന്തവാടി ലിറ്റില്‍ഫഌര്‍ യു പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എല്‍ പി
വിഭാഗത്തില്‍ 45 പോയന്റുകളോടെ എല്‍ എഫ് യു പി സ്‌കൂള്‍ ഒന്നാം സ്ഥാനവും44 പോയന്റുകളോടെ കല്ലോടി സെന്റ് ജോസഫ്‌സ് യു പി രണ്ടാം സ്ഥാനവും നേടി.അറബിക് സാഹിത്യോത്സവത്തില്‍ പനമരം ക്രസന്റ് ഹൈസ്‌കൂള്‍ 91 പോയന്റുകളോടെഒന്നാം സ്ഥാനവും തലപ്പുഴ ജിഎച്ച്എസ്എസ് 78 പോയന്റുകളോടെ രണ്ടാം സ്ഥാനവുംനേടി. അറബിക് സാഹിത്യോത്സവം യുപി വിഭാഗത്തില്‍ 61 പോയന്റുകളോടെ വെള്ളമുണ്ട
ഗവയുപിസ്‌കൂളും പനമരം ക്രസന്റ് സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.അഞ്ചുകുന്ന് ജിഎംയുപി സ്‌കൂള്‍ 57 പോയന്റുകളോടെ രണ്ടാം സ്ഥാനം നേടി. എല്‍ പിവിഭാഗങ്ങളില്‍ 35 പോയന്റുകളോടെ കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ജേതാക്കളായി. 30 പോയന്റുകള്‍ നേടിയ വെള്ളമുണ്ട ഗവ.യു പിസ്‌കൂളിനാണ് രണ്ടാംസ്ഥാനം.സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണിയാരം ഫാ. ജികെഎം ഹൈസ്‌കൂള്‍90 പോയന്റുകളോടെ ഒന്നാം സ്ഥാനവും വെള്ളമുണ്ട ജിഎംഎച്ച്എസ്എസ് 59പോയന്റുകളോടെ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 85 പോയന്റുകളോടെപയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. 79പോയന്റുകള്‍ നേടിയ എയുപിഎസ് കുഞ്ഞോമാണ് രണ്ടാമത്.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ അധ്യക്ഷം വഹിച്ചു.വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്ഡ്രൂസ് ജോസഫ്, എഇഒ കെ. രമേശ്,ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഖമര്‍ ലൈല, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിരാമന്‍,ഇ. സിദ്ദീഫ്, കാഞ്ഞായി ഇബ്രാഹിം, പിടിഎ പ്രസിഡന്റ് കെ.കെ. അ്ബ്ദുള്ള,കെ.സി. ആലി, എം. മമ്മു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.