കാര്‍ തട്ടിയെടുത്ത് വിറ്റ രണ്ടുപേര്‍ പിടിയില്‍

Saturday 10 December 2016 8:53 pm IST

പുതുക്കാട് : കാര്‍ വാടകക്ക് എടുത്ത് വില്‍പ്പന നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ കോട്ടായി വട്ടപ്പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് (28), മുവാറ്റുപുഴ പുതുപ്പാടി പുത്തന്‍വീട്ടില്‍ മാഹിന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒന്നും അഞ്ചും പ്രതികളാണ്. രണ്ടാംപ്രതി സലീഷ്, മൂന്നാംപ്രതി സന്തോഷ്, നാലാംപ്രതി ഹര്‍ഷാദ് എന്നിവരെക്കൂടി പിടികൂടാനുണ്ട്. പരിയാരം കുറ്റിക്കാട് കരിയാപ്പൈ വീട്ടില്‍ സെബാസ്റ്റ്യന്റെ ഇന്നോവ കാര്‍ വാടകക്കെടുത്ത് കുറ്റാലത്തു കൊണ്ടുപോയി വിറ്റ കേസിലാണ് ഇവരെ പിടികൂടിയത്. സെപ്തംബര്‍ 22ന് രഞ്ജിത്ത്, സലീഷ് എന്നിവര്‍ ചേര്‍ന്ന് കാര്‍ വാടകയ്‌ക്കെടുത്ത് കുറച്ച് ദിവസം ഉപയോഗിച്ച് ശേഷം സലീഷ്, സന്തോഷ്, ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ കുറ്റാലത്ത് കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. വിറ്റയാളില്‍ നിന്നും നാല് ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങി ബാക്കി മൂന്ന് ലക്ഷം 20 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ രേഖകള്‍ കൊണ്ടുവരുമ്പോള്‍ തന്നാല്‍ മതിയെന്ന കരാറിലായിരുന്നു വില്‍പ്പന. ഇവരെ ചോദ്യം ചെയ്തതപ്പോള്‍ മുന്‍പ് കോടാലി സ്വദേശി ഷെറിന്റെ ഇയോണ്‍ കാര്‍ ഇതുപോലെ വാടകയ്ക്ക് എടുത്ത് ഈ സംഘം ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി തെളിഞ്ഞു. രഞ്ജിത്ത് നെടുപുഴ സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ പ്രതിയാണ്. മറ്റു പ്രതികള്‍ പല കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. രഞ്ജിത്തിനെ കോട്ടായിയില്‍ നിന്നും മാഹിനെ പുതുപ്പാടിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.