ശ്രീനാരായണ ധര്‍മ്മോത്സവ്

Saturday 10 December 2016 9:14 pm IST

കോട്ടയം: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ശ്രീനാരായണ ധര്‍മ്മം എന്ന കൃതിയുടെ സാരാംശങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിയ്ക്കുന്നതിലേക്ക് ശ്രീനാരായണ ധര്‍മ്മോത്സവ് 2016-2024 എന്ന പേരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പ്രചരണപരിപാടി ആരംഭിക്കുന്നു. എല്ലാ ഭവനങ്ങളിലും ഈ കൃതി എത്തിയ്ക്കുന്നതിനും കൃത്രിയുടെ രചനാ ശതാബ്ദി വര്‍ഷമായ 2024-ല്‍ ഈ കര്‍മ്മ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം 18ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിര്‍വ്വഹിക്കും. നാഗമ്പടം ശിവഗിരി തീര്‍ത്ഥാട പവലിയനില്‍ ധര്‍മ്മോത്സവ് സംഘാടകസമിതി ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ദീപാര്‍പ്പണവും, വിശ്വപ്രകാശം എസ്. വിജയാനന്ദ് മുഖ്യപ്രസംഗവും നടത്തും. ശ്രീനാരായണ ധര്‍മ്മം പുസ്തക വിതരണോധ്ഘാടനം കലാ സന്തോഷ് നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.