കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദര്‍ശനം നാളെ

Saturday 10 December 2016 9:22 pm IST

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനം നാളെ നടക്കും. പുലര്‍ച്ചെ 3 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം ആരംഭിക്കും. വിവിധ ദേശങ്ങളില്‍ നിന്നായി നിരവധി ഭക്തരാണ് തൃക്കാര്‍ത്തിക ദര്‍ശനത്തിനായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. രാവിലെ 6ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്, 8.30ന് തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10ന് എതിരേല്‍പ്പ്, തുടര്‍ന്ന് മേളകലാരത്‌നം പെരുവനം പ്രകാശന്‍മാരാരുടെ പ്രമാണത്തില്‍ 50ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളം. 9 മുതല്‍ ദേവിവിലാസം എല്‍പി സ്‌കൂളില്‍ തൃക്കാര്‍ത്തിക മഹാപ്രസാദമൂട്ട് നടക്കും. വൈകിട്ട് 5.30ന് നടപ്പന്തലില്‍ തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, 6ന് തിരുവിഴ ജയശങ്കറിന്റേയും പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ സേവ-നാദസ്വരം. തുടര്‍ന്ന് തൃക്കാര്‍ത്തിക ദേശവിളക്ക്- ദീപക്കാഴ്ച, മീനപ്പൂരപ്പൊന്നാന ദര്‍ശനം-വലിയ കാണിക്ക. രാത്രി 8ന് താലപ്പൊലി, 8.30ന് സ്‌പെഷ്യല്‍ വേലകളി. 9.30ന് മതിലകത്ത് എഴുന്നെള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും. 11.30ന് നടപ്പന്തലില്‍ കിഴക്കേ അറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന വനാന്തര പശ്ചാത്തലത്തില്‍ പള്ളിവേട്ട എഴുന്നെള്ളിപ്പ്, തൃക്കാര്‍ത്തിക വിളക്ക് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.