ബിജെപി പ്രതിഷേധ യോഗം വലിയശാലയില്‍

Saturday 10 December 2016 11:41 pm IST

തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ജയപ്രാശിന് വെട്ടേറ്റതിനെത്തുടര്‍ന്ന് വലിയശാലയില്‍ ബിജെപി പ്രതിഷേധയോഗം നടത്തി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണവും അക്രമവും ഒരു കുടക്കീഴിലാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സുരേഷ് പറഞ്ഞു. മുന്‍ എംഎല്‍എ ശിവന്‍കുട്ടി മാറിയിരിക്കുകയാണ്. നഗരത്തില്‍ നടന്ന എല്ലാ ആക്രമണങ്ങളിലും ഈ നേതാവിന്റെ സാന്നിധ്യം തള്ളിക്കളയാന്‍ കഴിയുന്നതല്ല. ജയപ്രകാശിനെ വെട്ടിയ കേസിലെ പ്രതികള്‍ക്കെതിരെ 22 കേസുകള്‍ പോലീസില്‍ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട പോലീസ് പാര്‍ട്ടി ഗുണ്ടകള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. ക്രമിനലുകളുടെ സൈ്വരവിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് പോലീസ് സ്റ്റേഷനുകള്‍. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പോലീസ് സ്റ്റേഷനുമുന്നില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ബോര്‍ഡുകള്‍ വയ്‌ക്കേണ്ടിവരുമെന്ന് സുരേഷ് പറഞ്ഞു. വലിയശാല സതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വിനോദ് തമ്പി, വലിയശാല പ്രവീണ്‍, കൗണ്‍സിലര്‍ ലക്ഷ്മി, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.