ബിഎംഎസ് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Sunday 11 December 2016 12:04 am IST

കണ്ണൂര്‍: തളാപ്പ് ജോണ്‍മില്ലിന് സമീപം ബിഎംഎസ് ജില്ലാ കമ്മറ്റിക്കു വേണ്ടി പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.15 ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡണ്ട് ബൈജ്‌നാഥ്‌റായ് നിര്‍വ്വഹിക്കും. ബിഎംഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സംസ്ഥാന സംഘടന സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍.എം.സുകുമാരന്‍, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.