കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി എക്സ് ഓഫീഷ്യല്‍ സെക്രട്ടറിയുമായി ജില്ലാ ആസൂത്രണ സമിതി നിലവില്‍ വന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സമിതിയിലേക്ക് നേരത്തേ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെയാണിത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണം വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം കെ.വി.ഗോവിന്ദനാണ് സമിതിലെ സര്‍ക്കാര്‍ നോമിനി. ജില്ലാ പഞ്ചായത്ത് പ്രതിനിധികളായ കെ.ശോഭ (പട്ടികജാതിപട്ടികവര്‍ഗം സ്ത്രീ സംവരണം), അജിത് മാട്ടൂല്‍ (പട്ടികജാതി പട്ടികവര്‍ഗം), പി.ഗൗരി, സുമിത്ര ഭാസ്കരന്, പി.ജാനകി (സ്ത്രീ), ടി.ടി.റംല, പി.പി.ദിവ്യ, കെ.പി.ജയബാലന്‍, വി.കെ.സുരേഷ് ബാബു (ജനറല്‍), കോര്പറേഷന് പ്രതിനിധികളായ ഇ.പി.ലത, പി.കെ.ശ്യാമള ടീച്ചര്‍ (സ്ത്രീ), എം.സുകുമാരന്‍ (ജനറല്‍) എന്നിവരാണ് മറ്റ് അംഗങ്ങള്‍. കൂടാതെ എല്ലാ ജില്ലാ വകുപ്പു മേധാവികളും സമിതിയുടെ ജോയിന്റ് സെക്രട്ടറിമാരായിരിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസറാണ് ജോയിന്റ് സെക്രട്ടറി (കോഓഡിനേഷന്‍). ഇതിനു പുറമെ സ്ഥിരം ക്ഷണിതാക്കളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും സമിതിയിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: