ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപ്പുവ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
മനോക്വാരിക്ക് 83 കിലോമീറ്റര്‍ തെക്ക്കിഴക്കായി സമുദ്രത്തില്‍ 30 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ കുലുങ്ങിയതായി ആളുകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: