മയ്യില്‍: ദേശീയ സാംസ്കാരിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാനികേതന്‍ സ്കൂളുകള്‍ ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതയായിരിക്കുകയാണെന്ന് വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍.സി.ടി രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ കലോത്സവം ‘ശ്രീശങ്കരീയം 2016’ ഉദ്ഘടാന സഭയില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു എന്‍.സി.ടി രാജഗോപാല്‍. പഞ്ചാംഗ ശിക്ഷണ പദ്ധതിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസ പദ്ധതിയിലൂടെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് വിദ്യാഭാരതി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ കലാപരവും കായികപരവുമായ ഉന്നതി ലക്ഷ്യമിട്ടാണ് കലാ കായികോത്സവങ്ങള്‍ വിദ്യാനികേതന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: