കണ്ണൂര്‍: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യ യോജനയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനത്തോടൊപ്പം യാത്രാ ചെലവ,് യൂണിഫോം മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമായിരിക്കും .എസ് സി /എസ് ടി /ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000/- രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും.തളിപറമ്പ് ബ്ലോക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ 18 നും 35 നും മധ്യേ പ്രായമുളള താല്പരരായ യുവതി യുവാക്കള്‍ 13ന് 11 മണിക്ക് തളിപറമ്പ് നഗരസഭാ സിഡിഎസ്സ് ഹാളില്‍ നടക്കുന്ന രജിസ്ട്രേഷനില്‍ നേരിട്ട് പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: