പാനൂര്‍: പി.ആര് കുറുപ്പ് സ്മാരക സ്വര്‍ണ മെഡലിനായുള്ള അഖില കേരള ചിത്രരചനാ മത്സരം 26 ന് കാലത്ത് 9 മണി മുതല്‍ പാനൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.
നഴ്സറി, എല്‍പി, യുപി, ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി കോളജ് എന്നീ അഞ്ചു വിഭാഗങ്ങളായാണ് മത്സരം നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കും. ഓരോ വിഭാഗത്തിലും മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. മികച്ച ചിത്രകാരന് ചെണ്ടയാട് കാര്ത്തികേയന് സ്മാരക പുരസ്കാരവും നല്‍കും. മാഹിയിലെ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വാട്ടര്‍ കളര്‍ ഇനത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: