റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ നോര്‍ത്ത് മുന്നേറുന്നു

Sunday 11 December 2016 12:15 am IST

തലശേരി: കണ്ണൂര്‍ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല താഴാനിരിക്കെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല മുന്നേറ്റം തുടരുന്നു. ഇന്നലെ മത്സരങ്ങളുടെ അവസാന ഫലം വന്നപ്പോള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്താണ് ലീഡ് ചെയ്യുന്നത്. യുപി വിഭാഗം 33 ല്‍ 26 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 119 പോയിന്റിനാണ് കണ്ണൂര്‍ മുന്നിലെത്തിയത്. 116 പോയിന്റുമായി മാടായിയും ഇരിട്ടിയുമാണ് തൊട്ടുപിന്നാലെയുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം 89 ല്‍ 61 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. 236 പോയിന്റാണ് കണ്ണൂര്‍ നോര്‍ത്തിനുള്ളത്. 204 പോയിന്റോടെ മാടായിയും 201 പോയിന്റോടെ തലശേരി സൗത്തും തൊട്ടുപിന്നാലെ രണ്ടും മൂന്നും സ്ഥാനത്താണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്തും ഇരിട്ടിയും 263 പോയിന്റുകളുമായി തുല്യനിലയിലാണ്. പയ്യന്നൂരാണ് 247 പോയിന്റോടെ തൊട്ടുപിന്നിലുള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 105 ല്‍ 69 ഇനങ്ങളാണ് പൂര്‍ത്തിയായത്. സ്‌കൂള്‍ വിഭാഗത്തില്‍ യു.പിയില്‍ 50 പോയിന്റുകളുമായി സെന്റ് തെരേസാസ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 121 പോയിന്റുമായി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്‌മൊകേരിയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 110 പോയിന്റുമായി എകെജി ഗവ.എച്ച്എസ്എസ് പെരളശ്ശേരിയുമാണ് ഒന്നാം സ്ഥാനത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.