മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ കലോത്സവം ‘ശ്രീശങ്കരീയം 2016’ ന് കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ അജയകുമാര്‍ മീനോത്തിന്റെ അദ്ധ്യക്ഷതയില്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സഹ സംഘചാലക് അഡ്വ. കെ.കെ.ബല്‍റാം നിര്‍വ്വഹിച്ചു. സ്വാമിനി ദേവി ജ്ഞാനഭനിഷ്ഠ ദീപപ്രോജ്വലനവും, വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍.സി.ടി രാജഗോപാല്‍ മുഖ്യഭാഷണവും നടത്തി. എ.പദ്മനാഭന്, നവജീവന്‍, പ്രമോദ് കുന്നാവ് വേണുദാസ് മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു. ടി.സി.വിനോദ് കുമാര്‍ സ്വാഗതവും കെ.വി.നാരായണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: