പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ കേസ്

Sunday 11 December 2016 11:19 am IST

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഭീഷണിപ്പെടുത്തിയതിനു സമാജ്‌വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോദിയേയും അമിത്ഷായേയും ആക്രമിക്കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്ന് തരുണ്‍ ദേവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.