ഡിഎംകെ അധ്യക്ഷസ്ഥാനത്തേക്ക് സ്റ്റാലിന്‍

Sunday 11 December 2016 3:06 pm IST

ചെന്നൈ: ഡിഎംകെയുടെ പുതിയ അധ്യക്ഷനായി എം കെ സ്റ്റാലിനെ തെരഞ്ഞെടുക്കും. ഈ മാസം ഇരുപതിനു ചെന്നൈയില്‍ ചേരുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനിലയെത്തുടര്‍ന്നാണു തീരുമാനം. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കരുണാനിധി അധ്യക്ഷത വഹിക്കും. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിട്ടായിരിക്കും സ്റ്റാലിനെ നിയോഗിക്കുക. മൂത്തമകന്‍ എംകെ അഴഗിരിയുമായി കൂടിയാലോചിച്ച ശേഷമാണ് സ്റ്റാലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന് കരുണാനിധി തീരുമാനിച്ചത്. കടുത്ത ഭിന്നതയാണ് കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മില്‍ നിലനില്‍ക്കുന്നത്. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡിഎംകെയില്‍ ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് ഡിഎംകെ നടത്തുന്നത് എന്ന് വ്യക്തമാണ്. രാഷ്ട്രീയ എതിരാളികളുടെ പാളയത്തില്‍ ഉടലെടുത്തിട്ടുള്ള അധികാരത്തര്‍ക്കം മുതലെടുത്ത് ജനമനസുകളില്‍ സ്ഥാനം ഉറപ്പിക്കാനാണ് ഡിഎംകെയുടെ ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.