പള്ളിപ്പുറം: പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ 15 മുതല്‍ 25 വരെ നടത്തുന്ന കനകധാര മഹായഞ്ജവേദിയില് സ്ഥാപിക്കുന്നതിനുള്ള കൊടിമരവും കൊടിക്കൂറയും എത്തിച്ചു. ചെട്ടിക്കുളങ്ങര ഭഗവതീക്ഷേത്രത്തില്‍ നിന്നും ഇവ രണ്ടും ഘോഷയാത്രയായി എത്തിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുപ്പതോളം ക്ഷേത്രങ്ങളിലെ സ്വീകരണശേഷം രാത്രി 8.30ഓടെയാണ് കടവില്ക്ഷേത്രത്തില് ഇവ എത്തിച്ചത്.യഞ്ജവേദിയില് പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീശങ്കരാചാര്യ പ്രതിമ 12ന് കാലടി ശൃംഗേരിമഠത്തില്‍ നിന്നും, ഭദ്രദീപം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 15നും കൊണ്ടുവരും. 15ന് വൈകിട്ട് 5ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് യഞ്ജത്തിന് ഭദ്രദീപം തെളിക്കും. യഞ്ജ മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി മോനാട്ട്മനക്കല് കൃഷ്ണന് നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: