കാര്‍ഷിക മേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കം

Sunday 11 December 2016 7:34 pm IST

കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍. ഐ) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ഷിക മേളയ്ക്കും പ്രദര്‍ശനത്തിനും പ്രൗഢമായ തുടക്കം. ഇതിന്റെ ഉദ്ഘാടനം കാസര്‍കോട് സി.പി.സി.ആര്‍.ഐ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് നിര്‍വഹിച്ചു. ശതാബ്ദി മന്ദിരത്തിന്റെയും സഹസ്രാബ്ദ അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. 20 വിദേശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 150 ഓളം പ്രമുഖരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ചടങ്ങിനെത്തി. 13 വരെ വിപുലമായ കാര്‍ഷിക മേളയും സംഘടിപ്പിച്ചിട്ടുണ്ട്. അമ്പതോളം സ്റ്റാളുകളാണ് സി.പി.സി.ആര്‍.ഐ.യില്‍ ഒരുക്കിയ പ്രദര്‍ശന മേളയില്‍ ഉള്ളത്. പഴം കൊണ്ടുണ്ടാക്കിയ ഷര്‍ട്ടുകല്‍, സാരികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. വിവിധ തരം ചെടികള്‍, മാവ്, തെങ്ങ്, അടയ്ക്ക തുടങ്ങിയ ഉത്പന്നങ്ങളുടെ തൈക#െ വിപുലമായ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ സെമിനാറുകല്‍, കാര്‍ഷിക പ്രശ്‌നോത്തരി, വിളമത്സരം, നാളികേര മൂല്യ വര്‍ദ്ധിത വിഭവങ്ങളുടെ മത്സരം, കാര്‍ഷിക പ്രദര്‍ശനം. 12 ന് സെമിനാറുകള്‍, കാര്‍ഷിക പ്രദര്‍ശനം, 13 ന് വൈകുന്നരം കാര്‍ഷിക പ്രദര്‍സനം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.