കഞ്ചാവ് വില്‍പ്പനക്കാരന്‍ എട്ടാം തവണയും പിടിയില്‍

Sunday 11 December 2016 9:15 pm IST

കഞ്ചാവ് വില്‍പ്പനക്കാരന്‍ എട്ടാം തവണയും പിടിയില്‍ അടിമാലി: കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരന്‍ എട്ടാം തവണയും കഞ്ചാവുമായി പിടിയില്‍. ഇരുമ്പുപാലം ആനിച്ചുവട്ടില്‍ സെയ്ദ് മുഹമ്മദ് (51)നെയാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക് സ്‌കാഡ് സംഘം പിടികൂടിയത്. 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വര്‍ഷങ്ങളായി മേഖലയിലെ പ്രധാന വില്‍പ്പനക്കാരനാണ് ഇയാള്‍. ഓരോ തവണയും നിയമത്തിന്റെ ആനികൂല്യം പറ്റി  ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം നടത്തുകായണ് ഇയാളുടെ രീതി. എറണാകുളത്ത് നിന്ന് പോലും ആളുകള്‍ കഞ്ചാവ് തേടി ഇവിടെ എത്തുന്നുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് കേസ് പിടികൂടുന്നത്. വണ്ടിയില്‍ വരികയായിരുന്ന ഇയാളെ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടിയ ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സെപ്ക്ടര്‍ ജനീഷ് ഉദ്യോഗസ്ഥരായ സാഗര്‍ സിസി, ജീമോന്‍ കെബി, സഹദേവന്‍പിള്ള,ദിബുരാജ്, സാനാജുദ്ദിന്‍ വി എ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് നല്‍കുന്നവരെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് കേസില്‍ തുടര്‍ച്ചയായി പിടിയിലാവുന്നവരെ കര്‍ശ്ശനമായി ശിക്ഷിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്ന് വരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.