ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം

Sunday 11 December 2016 8:51 pm IST

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനപാതയുടെ കവാടമായ മണ്ണാറകുളഞ്ഞി ആശുപത്രി ജംങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് യുവമോര്‍ച്ച മൈലപ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് പ്രദീപ് മോഹന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.അഭിലാഷ് , മണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍പാലം, പി.ഡി.സോമരാജന്‍, അഭിലാഷ്, മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രദീപ് മോഹന്‍(പ്രസിഡന്റ്), സഞ്ജു എസ്., മനോജ് പി.സി.(വൈസ് പ്രസിഡന്റുമാര്‍), കണ്ണന്‍നായര്‍(ജന.സെക്രട്ടറി), പ്രവീണ്‍, ശരത്ത്(സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.