ആരോഗ്യമേഖയില്‍ ധാര്‍മ്മികത നഷ്ടമാകുന്നു: മന്ത്രി സുധാകരന്‍

Sunday 11 December 2016 9:06 pm IST

ആലപ്പുഴ: ആരോഗ്യമേഖലയില്‍ ധാര്‍മ്മികത നഷ്ടപ്പെടുന്ന ഇക്കാലത്ത് ആയുര്‍വ്വേദ മേഖല വ്യത്യസ്തമായി നിലനില്‍ക്കുന്നത് ആശാവഹമെന്ന് മന്ത്രി ജി. സുധാകരന്‍. ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം ഡോ. കെ.ബി. സോമരാജപിള്ള, ജില്ലാ സെക്രട്ടറി ഡോ. ബി. രാജേഷ്, ഡോ. എ.എം. മനോജ്, ഡോ. അനീഷ്‌കുമാര്‍, ഡോ. കെ.ജി. ഷാജീവ്, ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി, ഡോ. കെ. മഹേഷ്, ഡോ. എസ്. മഹേഷ്‌കുമാര്‍, ഡോ. കെ. മധു, ഡോ. വിദു മുരളീധരന്‍, ഡോ. അഖില്‍ നൈനാന്‍, ഡോ. എം. മനോജ്, ഡോ. റോയ് ബി. ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി (പ്രസിഡന്റ്), ഡോ. രാജേഷ് ബി (സെക്രട്ടറി), ഡോ. എ.എം. മനോജ് (ട്രഷറര്‍), ഡോ. കെ. അനീഷ്‌കുമാര്‍ (സിഎംഇ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.