ചെങ്ങന്നൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ് ആശാമോള്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മറ്റി നടത്തിയ ചിന്തന്‍ ബൈഠക്കിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവര്‍ ആഗ്രഹിക്കുന്ന ഏത് തൊഴില്‍ മേഖലയിലേക്കും കടന്നുവരാനുള്ള പ്രോത്സാഹനം കൊടുക്കുകയും ചെയ്യണം. കേരളത്തിലെ സാമൂഹിക തിന്മകള്ക്കെതിരെ സ്ത്രീകള്‍ മുന്നോട്ടിറങ്ങിവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ശിവജിസുദര്‍ശന്‍, ആര്. രഘുരാജ്, സി.ജി. ഗോപകുമാര്‍, ബിനീഷ്ബോയ്, കെ. സദാശിവന്‍പിള്ള, സി.ഗോപകുമാര്‍, ബി. സുഭാഷ്, പി.ശ്രീകുമാര്‍, എന്‍. വേണുഗോപാല്‍, അനിയന്സ്വാമിചിറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: