പബ്ലിക് ലൈബ്രറി ജീവനക്കാര്‍ സമരത്തിലേക്ക്

Sunday 11 December 2016 9:26 pm IST

തൃശൂര്‍: പബ്ലിക് ലൈബ്രറിയിലെ ജീവനക്കാര്‍ സമരത്തിലേക്ക്. കഴിഞ്ഞ പത്തുവര്‍ഷമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വര്‍ദ്ധിപ്പിച്ചിട്ടില്ല. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുവാനാണെന്ന് പറഞ്ഞ് മെമ്പര്‍ഷിപ്പ് ഫീസ് എക്ലാസിന് 50ല്‍ നിന്നും 75 രൂപയായും ബിക്ലാസിന് 40ല്‍ നിന്ന് 60രൂപയായും, സിക്ലാസിന് 30ല്‍ നിന്നും 50രൂപയായും ജാമ്യത്തുക രണ്ടിരട്ടി കൂട്ടുകയും ബുക്ക് വൈകുന്നതിന് ആഴ്ചയില്‍ ഒരുരൂപ ആയിരുന്നത് അഞ്ച് രൂപയായി ഉയര്‍ത്തുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറിയായ ഇവിടെ ഏകദേശം പതിനായിരത്തോളം സജീവ അംഗങ്ങളാണ് ഉള്ളത്. പ്രമുഖരടങ്ങിയ ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിന്നും ഗ്രാന്റ് ലഭിച്ചിട്ടില്ല. 15 വര്‍ഷമായി സ്ഥിരം ജീവനക്കാര്‍ക്ക് 7000 രൂപയാണ് ശമ്പളം ലഭിക്കുന്നത്. 36 വര്‍ഷമായി സ്വീപ്പര്‍ക്ക് 2800 രൂപയാണ് ലഭിക്കുന്നത്. കാലങ്ങളായി സൈക്കിള്‍ ചവിട്ടി വീടുകള്‍തോറും പുസ്തകങ്ങള്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന ആനുകൂല്യം വെട്ടിക്കുറച്ചു. മൊബൈല്‍ ലൈബ്രറിയുടെ പേരില്‍ ലക്ഷങ്ങളാണ് നഷ്ടം വരുത്തിയത്. സോഫ്റ്റ് വെയറിന്റെ പേരുപറഞ്ഞ് നാല്പതിനായിരം രൂപ നഷ്ടം വരുത്തി. 17 സ്ഥിരം ജീവനക്കാരും 5 താല്‍ക്കാലികക്കാരും ഉണ്ടായിരുന്നു. സ്ഥലത്ത് ഇപ്പോള്‍ ഒമ്പത് സ്ഥിരക്കാരും 1 താല്‍ക്കാലിക ജീവനക്കാരിയുമാണ് ഉള്ളത്. 11 ജീവനക്കാരുടെ ശമ്പളം കൂടി ലൈബ്രറിക്ക് മുതല്‍കൂട്ടായിട്ടും ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും കഴിഞ്ഞ പത്തുവര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. ജീവനക്കാരുടെ പേരുപറഞ്ഞ് മെമ്പര്‍മാരെ പിഴിയുന്ന ഭരണസമിതി നിലപാടിനെതിരെ തൃശൂര്‍ പബ്ലിക് ലൈബ്രറി എംപ്ലോയീസ് അസോസിയേഷന്‍ നാളെ കരിദിനം ആചരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.