പിന്നാക്ക സമുദായങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: പുഞ്ചക്കരി സുരേന്ദ്രന്‍

Sunday 11 December 2016 10:05 pm IST

ചങ്ങനാശേരി: കേരളത്തിലെ പിന്നാക്ക സമുദായങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. ഒ.ബി.സി മോര്‍ച്ച നിയോജകമണ്ഡലംകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ മാത്രം സ്നേഹ പ്രകടനം നടത്താന്‍ കണ്ടെത്തുന്ന ഒരു വിഭാഗമായി പിന്നോക്ക സമുദായത്തെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ പിന്നോക്ക സമുദായത്തിനായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് എം.പി ഗോപി നല്ലൂര്‍പടവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ മണിലാല്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ബി രാജഗോപാല്‍, എന്‍.പി കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗമായ പി.പി ധീരസിംഹന്‍, നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ എം.പി രവി, രവീന്ദ്രനാഥ് വാകത്താനം, അനില്‍കുമാര്‍ എം.എ നഗരസഭാംഗം, ജെ.രമാദേവി, രാധാകൃഷ്ണന്‍ തേവപ്പള്ളി, കൃഷ്ണകുമാര്‍ പോറ്റിമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.