'ശബരി'ബസിലെ യാത്രാ സൗകര്യം എന്താണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കണം: എന്‍.ഹരി

Sunday 11 December 2016 10:07 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെ.എസ്. ആര്‍.റ്റി.സി. ആരംഭിച്ച ' ശബരി' പമ്പ സ്‌പെഷ്വല്‍ സര്‍വ്വീസിന്റെ മറവില്‍ തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന സംഭവത്തില്‍, ഗതാഗത വകുപ്പ് മന്ത്രി ബസില്‍ യാത്ര ചെയ്ത് എന്ത് സൗകര്യമാണ് ബസില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ. പി. ജില്ലാ പ്രസി. എന്‍. ഹരി ആവശ്യപ്പെട്ടു. ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ ശബരി സ്‌പെഷ്വല്‍ സര്‍വ്വീസിന് സ്‌പെഷ്യല്‍ ചാര്‍ജ് വാങ്ങുമെന്ന പ്രസ്താവ തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ പേരില്‍ കോര്‍പ്പറേഷന്‍ നടത്തുന്നത് കൊള്ള തന്നെയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിയുടെ പേരില്‍ കെ.എസ്. ആര്‍.റ്റി.സി. നടത്തുന്ന കൊള്ള 'ജന്മഭൂമി''യാണ് പുറത്തു കൊണ്ടുവന്നത്. പഴയ ഡീലക്‌സ് ബസ് പെയ്ന്റിംഗ് നടത്തി എറണാകുളം- പമ്പ ശബരി സ്‌പെഷ്യല്‍ സര്‍വ്വീസ് എന്ന പേരില്‍ കോര്‍പ്പറേഷന്‍ സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു. മതേതര സര്‍ക്കാരാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഹൈന്ദവ തീര്‍ത്ഥാടനത്തിനുവരുന്നവരെ മാത്രം കൊള്ളയടിക്കുന്നത് ഭൂഷണമല്ലെന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വരും. എരുമേലിയിലെ അയ്യപ്പന്‍ താര പാത തുറക്കാത്തതും, മാലിന്യ സംസ്‌ക്കരണം,വണ്‍വെ സംവിധാനം, ആശുപത്രിയിലെ എക്‌സറേ , കാര്‍ഡിയോളജിസ്റ്റ് , പരമ്പരാഗത കാനാന പാതയിലെ കാട്ടാനകളുടെ ആക്രമണം തടയല്‍ അടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലാണ്. കോരുത്തോട്ടില്‍ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകള്‍ 14 ലക്ഷം മുടക്കി തീര്‍ത്ഥാട വിശ്രമകേന്ദ്രം നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. എരുമേലി പഞ്ചായത്തിന് 30 ലക്ഷവും , സമീപ പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വീതം നല്‍കിയെങ്കിലും ഈ ഫണ്ട് ഉപയോഗിച്ച് ഇവര്‍ എന്തു ചെയ്തുവെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ ബോണസ് വെട്ടിക്കുറച്ചതിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ കെ.പി യോഹന്നാന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടത്തിയ കല്ലേറ് മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും, ഇതിന് പോലീസ് ഒത്താശ ചെയ്തു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.കെഎല്‍ 27ഡി 4730 എന്ന കാറിലെത്തിയ അക്രമി സംഘം സമരക്ക് നേരെ കല്ലെറിയുന്നത് പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ. പി പൂഞ്ഞാര്‍ നിയോ. മണ്ഡലം പ്രസി. വി.സി. അജികമാര്‍. ഗ്രാമ പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്‍, ജില്ലാ കമ്മറ്റിയംഗം അനിയന്‍ എരുമേലി, നിയോ. മണ്ഡലം ജന. സെക്രട്ടറി കെ.ബി മധു, പഞ്ചായത്ത് കമ്മറ്റി പ്രസി. ഹരികൃഷ്ണന്‍, ജന.സെക്രട്ടറി ഷാജി, കെ.ആര്‍ രതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ എരുമേലിയില്‍ തീര്‍ത്ഥാടക ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.