വാഷിങ്ടണ്‍: എക്സോണ്‍ മൊബൈല്‍ കോര്പ്പറേഷന് സിഇഓ റെക്സ് ടില്ലേഴ്സണ്(64) അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാകുമെന്ന് സൂചന. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തേക്കും.
റഷ്യയുമായി അടുത്തബന്ധമുളളയാളാണ് ടില്ലേഴ്സണ്. പതിറ്റാണ്ടുകളായി കമ്പനിക്ക് വേണ്ടി ഇദ്ദേഹം റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. 2016 തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാനായി റഷ്യ ഇടപെടലുകള്‍ നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ടില്ലേഴ്സണ് രാജ്യത്തെ ഉന്നതപദവിയിലേക്ക് എത്തുമെന്ന വാര്‍ത്ത പ്രചരിക്കുന്നത്.
ഇതിന് പുറമെ റഷ്യയുമായി മൃദുസമീപനം സ്വീകരിക്കുന്നവരെയാകും ട്രംപ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: