പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് ജനങ്ങള്‍ തിരസ്‌കരിച്ചവര്‍: മോദി

Sunday 11 December 2016 11:07 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി. ജനങ്ങള്‍ തിരസ്‌കരിച്ചവരാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്ന് മോദി പറഞ്ഞു. ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ ഫോണിലൂടെയാണ് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. സര്‍ക്കാര്‍ അഴിമതിക്കെതിരായ പോരാട്ടത്തിലാണ്. ദിവസേന കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുന്നു. വന്‍കിടക്കാര്‍ അറസ്റ്റിലാകുന്നു. പാവപ്പെട്ടവന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. സത്യസന്ധരും അല്ലാത്തവരും തമ്മിലുള്ള പോരാട്ടമാണ് നോട്ട് റദ്ദാക്കല്‍. സത്യസന്ധരല്ലാത്തവരെ വെറുതെ വിടില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എസ്പിയെയും പ്രതിപക്ഷമായ ബിഎസ്പിയെയും മോദി വിമര്‍ശിച്ചു. രണ്ട് പാര്‍ട്ടികളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. കള്ളപ്പണത്തിനെതിരായ നടപടിയെ എന്തിനാണ് ഇവര്‍ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടപ്പാക്കുന്നത്. നിയമസംവിധാനം തകര്‍ന്നു. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ബിജെപി ഭരത്തിലെത്തിയാല്‍ ഗുണ്ടാരാജ് അവസാനിപ്പിക്കും. പ്രധാനമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മോദിയുടെ അഞ്ചാമത്തെ പരിവര്‍ത്തന്‍ റാലിയായിരുന്നു ലക്‌നൗവിലേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.