2 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്നതായി റിപ്പോര്‍ട്ട്. 2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടുതലാണിത്.
2 ഭീകരവാദികളെ അസമില്‍ വധിച്ചു. കരസേനയും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ വധിച്ചത്. ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും കരസേനയും തിരച്ചില്‍ നടത്തിയത്.
2 വര്‍ഷത്തിനിടെ അരലക്ഷത്തോളം ഐഎസ് ഭീകരരെ വധിച്ചെന്ന് യുഎസ്. ഇറാക്കിലും സിറിയയിലും യുഎസ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് ഭീകരര്‍.
3 ഭീകരര്‍ ജമ്മുവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മൂന്ന് ലഷ്കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു.സെന്യവും കശ്മീര്‍ പൊലീസിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് ഭീകരരെ വധിച്ചത്.
6 പോലീസുകാര്‍ ഈജിപ്റ്റിലെ ഗിസ പിരമിഡിനു സമീപമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. സിറ്റി സെന്ററില്‍നിന്ന് പിരമിഡിലേക്കുള്ള വഴിയില്‍ ഒരു മോസ്കിനു സമീപം ചവറ്റുകുട്ടയില്‍ ഒളിപ്പിച്ചുവച്ച ബോംബാണു പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: