അങ്ങാടിപ്പുറം(മലപ്പുറം): ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്നുള്ള തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ സംഘിന്റെ 38-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2013 ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതി പിന്‍വലിക്കാന്‍ അധികാരത്തിലേറി ആറുമാസം കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.
പത്താം ശമ്പള പരിഷ്ക്കരണ കമ്മീഷന് ശുപാര്‍ശ ചെയ്ത നിരവധി ആനുകൂല്യങ്ങള്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു. അത് പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമയബന്ധിത ഹയര്‍ ഗ്രേഡുകളുടെ കാലദൈര്‍ഘ്യം 7 വര്‍ഷത്തെ ഇടവേളകളില്‍ അനുവദിക്കുക, പെന്ഷന് പ്രായം കേന്ദ്ര തുല്യതയില്‍ 60 വയസ്സായി ഏകീകരിക്കുക, ആദായ നികുതി ഒഴിവു പരിധി 7 ലക്ഷം രൂപയായി ഉയര്‍ത്തുക, മാനദണ്ഡവിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
രാവിലെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചര്‍ച്ച വൈസ് പ്രസിഡന്റ് കെ.ബാലാമണി നയിച്ചു.
തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മധുസൂദനന്റെ അദ്ധ്യക്ഷതയില്‍ നടന്ന സുഹൃദ് സമ്മേളനം ബിഎംഎസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ കമലാസനന് കാര്യാട്ട്, ടി.എ.നാരായണന് മാസ്റ്റര്‍, എം. കെ. സദാനന്ദന്, പി. പുരുഷോത്തമന്, പി.കെ. സാബു, കെ.വി. അച്യുതന്, ജി.ഇ.എന്‍.സി. ജനറല്‍ സെക്രട്ടറി സി.മന്മഥന് പിള്ള, ബിഎംഎസ്. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം വി.ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് റിപ്പോര്‍ട്ടും ട്രഷറര്‍ സി.സുരേഷ്കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സുനില്‍ കുമാര്‍ പ്രസിഡന്റ് ജയകുമാര്‍ ജന. സെക്രട്ടറി
അങ്ങാടിപ്പുറം: എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റായി പി.സുനില്‍കുമാറിനെയും ജനറല്‍ സെക്രട്ടറിയായി എസ്.കെ.ജയകുമാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എം.ആര്. അജിത്കുമാര്‍ കോട്ടയം (ട്രഷറര്‍), എം.കെ. അരവിന്ദന് പത്തനംതിട്ട, കെ. ബാലാമണി കോഴിക്കോട്, എം.ടി. മധുസൂദനന് കണ്ണൂര്‍, കെ.ടി.സുകുമാരന്‍ വയനാട്, പി.പീതാംബരന് കാസര്‍ഗോഡ്(വൈസ് പ്രസിഡന്റ്), കെ.സി. ജയപ്രകാശ് കോട്ടയം, ഡി.ബാബുപിള്ള കൊല്ലം, ആര്.ശ്രീകുമാരന്‍ തിരുവനന്തപുരം, ടി.എന്‍. രമേഷ് കൊല്ലം, സി. ബാബുരാജ് മലപ്പുറം (സെക്രട്ടറി), വി.കെ.ബിജു ഇടുക്കി, എ.പ്രകാശ് ആലപ്പുഴ, ടി.ദേവാനന്ദന് കോഴിക്കോട്, കെ.കൃഷ്ണന് പാലക്കാട്, കെ.എം.രാജീവ് തൃശൂര്‍ (ജോയിന്റ് സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: