വെല്ലിംഗ്ടണ്‍: ബില്‍ ഇംഗ്ലീഷ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ബില്‍ ഇംഗ്ലീഷിനെ നാഷണല്‍ പാര്‍ട്ടി കോക്കസ് നടത്തിയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
നാഷണല്‍ പാര്‍ട്ടി നേതാവായിരുന്ന ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബില്ലിന് പ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ജോണ്‍ കീക്കു കീഴില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു ബില്‍ ഇംഗ്ലീഷ്.
സാമൂഹിക വകുപ്പ് മന്ത്രി പൗലാ ബെന്നറ്റിനെ പുതിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: