തീയേറ്ററിൽ ദേശീയഗാനം ആലപിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ കേസ്

Monday 12 December 2016 11:15 am IST

ചെന്നൈ: ​തമിഴ്​നാട്ടിൽ സിനിമ തീയേറ്ററിൽ ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു. തീയേറ്ററിൽ ദേശിയഗാനം നിർബന്ധമാക്കിയതിന്​ ശേഷമുള്ള രാജ്യത്തെ ആദ്യ കേസാണിത്​. ചെ​ന്നൈ അശോക്​ നഗറി​ലെ കാശി തീയേറ്ററിലാണ്​ സംഭവം. സിനിമ തുടങ്ങുന്നതിന്​ മുമ്പ്​ ദേശീയഗാനം കേൾപ്പിക്കുന്നതിനിടെ സ്​ത്രീ ഉൾപ്പെടെയുള്ള ഏഴംഗ സംഘം സെൽഫി എടുക്കുകയായിരുന്നു. ഇത്​ മ​​റ്റൊരു സംഘം ചോദ്യം ചെയ്​തതോടെ സംഘർഷമുണ്ടാവുകയും ​പൊലീസ്​ സ്​ഥലത്തെത്തി ദേശീയഗാനത്തെ അപമാനിച്ചതിന്​ കേസെടുക്കുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.