കുറ്റിയാടി: കുറ്റിയാടി ടൗണി ലെ കെഎംസി ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാ ന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ചു. സിനൂപ്രാജ്, അനീഷ്, അജിത്ത് എന്നിവര്‍ സംസാരിച്ചു. ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി മാനേജ്മെന്റിനുള്ള പങ്ക് അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബിജെപി കുറ്റിയാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. മഹേഷ് അധ്യക്ഷത വഹിച്ചു. രജിത്ത്, രാകേഷ്, അതുല്‍രാജ്, സിനൂപ് രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: