കോഴിക്കോട്: തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ പൊങ്കാല മഹോത്സവം നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മഠാധിപതി ബ്രഹ്മചാരി വിവേകാമൃതചൈതന്യ പണ്ഡാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു.
തുടര്‍ന്ന് മറ്റു അടുപ്പുകളിലേക്കും അഗ്നി പകര്‍ന്നു. പൊങ്കാല നിവേദിക്കല്‍, ഭജന, പ്രസാദ് ഊട്ട് എന്നിവയും നടന്നു. പ്രബോധ്കുമാര്‍ പ്രഭാഷണം നടത്തി. ബ്രഹ്മചാരി ഷൈജല്‍ സംസാരിച്ചു. തൃക്കാര്‍ത്തിക ദിവസമായ ഇന്ന് കാര്‍ത്തിക വിളക്ക് തെളിയിക്കല്‍, ഭഗവതിസേവ, വിളക്ക് പൂജ എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: