മുംബൈ: ഇന്നിങ്സിനും 36 റൺസിനും ജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര തൂത്തുവാരി. 3–0നായിരുന്നു ഇന്ത്യ വിജയം കൈവരിച്ചത്.
182/6 എന്ന നിലയിൽ അവസാന ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് 195 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തി ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ബൗളർമാരിൽ താരമായി.
ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്ലിയുടെ പതിമൂന്നാമത്തെ വിജയമാണിത്. മുൻ ടെസ്റ്റ് ക്യാപ്റ്റൻമാരായ മഹേന്ദ്ര സിങ് ധോണി, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് തൊട്ടുപിന്നിലായി കോഹ്ലിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: