കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന കഞ്ചാവ് കടത്തുസംഘത്തിലെ പ്രധാനിയെ പിടികൂടി. കൊട്ടാരക്കര തേവന്നൂര്‍ കാവനാംകോണം മുകേഷ് വിലാസത്തില്‍ മുകേഷ് (20)ആണ് പിടിയിലായത്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇയാളില്‍ നിന്നും 208 പൊതി കഞ്ചാവും ബൈക്കും പിടികൂടി. തിരുവനന്തപുരത്ത് നിന്നും ഏഴ് കിലോ കഞ്ചാവുമായി പിടിയിലായ ഇയാള്‍ അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. ചെറുകിടകാര്‍ക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവുമായി പോകുമ്പോഴാണ് പിടിയിലായത്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന മറ്റ് ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: