ജില്ലാ സ്‌കൂള്‍ കലോത്സവം കണിയാമ്പറ്റയില്‍

Monday 12 December 2016 9:02 pm IST

കണിയാമ്പറ്റ : വയനാട് റവന്യൂ ജില്ലാ കലോത്സവം 2017 ജനുവരി ഒന്‍പത്,10,11 തിയ്യതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാ ഹികള്‍ അറിയിച്ചു. മേളയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍ പേഴ്‌സണും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി.തങ്കം ജനറല്‍ കണ്‍വീനറും ജില്ലാവിദ്യഭ്യാസ ഓഫീസര്‍ കെ.പ്രഭാകരന്‍ ട്രഷററുമായി വിവിധ സബ് കമ്മിറ്റികളോടുകൂടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ഹംസ കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്ത യോഗത്തില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ദേവകി,പി ഇസ്മായില്‍, സി ഓമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ഗ്രാമപഞ്ചായത്തംഗം അബ്ബാസ് പുന്നോളി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ പ്രഭാകരന്‍, ആര്‍ എം എസ് എ ജില്ലാ കോഓഡി നേറ്റര്‍ പി.ശിവപ്രസാദ്, പിടിഎ പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ കാട്ടി, പ്രിന്‍സിപ്പാള്‍ കെ ആര്‍ മോഹനന്‍, ഹെഡ് മാസ്റ്റര്‍ എ ഇ ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.