അമ്പലവയല്‍ : അമ്പലവയല്‍ എംജി റോഡ് വികാസ് കോളനിക്കുസമീപത്ത് തീപിടിത്തം. വികാസ് കോളനിക്കുസമീപത്തുള്ള പാറയിലാണ് രാവിലെ ഒന്‍പത് മണിയോടെ തീപിടുത്തമുണ്ടായത്. ഒരേക്കറിന് മുകളിലെ കാട് കത്തിനശിച്ചു. പാറക്കൂട്ടത്തിലെ അടിക്കാടുകളില്‍ പടര്‍ന്ന തീ സമീപത്തെ വീടുകളിലേക്കെത്താതെ നാട്ടുകാര്‍ ശ്രദ്ധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ബത്തേരിയില്നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ തീ പൂര്‍ണ്ണമായും അണച്ചു. സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടതാകാമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: